ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പതിനാലുകാരി വിദ്യാർത്ഥിനി മടിക്കൈ കണിച്ചിറ പൂവത്തടിയിലെ സാനിയയുടെ ആത്മഹത്യയ്ക്ക് പിന്നിൽ കൗമാര പ്രണയം. ജൂൺ 3-ന് ഉച്ചയ്ക്ക് 12-30 മണിക്കാണ് പെൺകുട്ടിയെ സ്വന്തം വീട്ടിനകത്ത് കയർ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മടിക്കൈ അമ്പലത്തുകര ഗവ.ഹൈസ്ക്കൂളിൽ ഒമ്പതിൽ നിന്ന് പാസ്സായ സാനിയ ഇനി പത്തിലാണ് പഠിക്കേണ്ടത്. പൂവത്തടിയിലെ മുൻ പ്രവാസി കരുണാകരന്റെ രണ്ടു മക്കളിൽ ഇളയവളാണ്.
മൂത്ത മകൻ സനൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി അന്വേഷിക്കുന്നു. വീട്ടു പരിസരത്തുള്ള ഒരു യുവാവുമായി സാനിയ പ്രണയത്തിലായിരുന്നു. ഇരുവരുടെയും കൗമാര സല്ലാപങ്ങൾക്ക് സെൽഫോണിൽ നിന്ന് തെളിവു ലഭിച്ചപ്പോൾ, മാതാവ് പുഷ്പ രണ്ടു നാൾ മുമ്പ് മകൾ സാനിയയെ കണക്കിന് ശകാരിക്കുകയും അടിക്കുകയും ചെയ്തിരുന്നു. സാനിയയുടെ മനസ്സ് കവർന്ന യുവാവ് ദളിത് ഗോത്ര വിഭാഗത്തിൽപ്പെട്ട മടിക്കൈ സ്വദേശിയാണ്. പ്രണയത്തെച്ചൊല്ലി ഈ യുവാവിനെയും പെൺകുട്ടിയുടെ വീട്ടുകാർ വീട്ടിലെത്തി താക്കീതു ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഓൺലൈൻ ക്ലാസ്സായതിനാൽ സാനിയ വീട്ടിൽ തന്നെയായിരുന്നു.
മാതാവിന്റെ മർദ്ദനമേറ്റതിന് ശേഷം പെൺകുട്ടി ശോക മൂകയായിരുന്നു. ഭക്ഷണവും മറ്റും ഉപേക്ഷിച്ച സാനിയ എന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന് കുടുംബ ഭയപ്പെട്ടിരുന്നു. മാതാവ് പുഷ്പ മാവുങ്കാൽ ടൗണിലുള്ള സൈനിക ക്ഷേമ കാന്റീനിൽ ജീവനക്കാരിയാണ്. ഇന്നലെ ബുധൻ മാതാവ് രാവിലെ ജോലിക്ക് പോകുമ്പോൾ, മകളെ നിരീക്ഷിക്കാൻ മൂത്തമകൻ സനലിനെ ഏൽപ്പിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് സനൽ എന്തോ ആവശ്യത്തിന് പിതാവിനൊപ്പം വീട്ടിൽ നിന്ന് കാഞ്ഞങ്ങാട് ടൗണിലേക്ക് പോയിരുന്നു. 40 മിനുറ്റുകൾക്കുള്ളിൽ ഉച്ചയ്ക്ക് 12-30-ന് സനൽ വീട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും സഹോദരി സാനിയ വീട്ടിനകത്ത് തൂങ്ങി മരിച്ചു നിൽക്കുന്നതാണ് കണ്ടത്.
കയർ അറുത്തു മാറ്റി ഉടൻ ജില്ലാശുപത്രിയിലെത്തിച്ചു. വീട്ടിൽ അണിഞ്ഞിരുന്ന വെളുത്ത മാക്സിയിൽ തന്നെയാണ് പെൺകുട്ടി ജീവിതമവസാനിപ്പിച്ചത്.കഴുത്തിൽ കയർ കുരുങ്ങിയ പാട് വ്യക്തമായുണ്ട്. ഹൊസ്ദുർഗ്ഗ് പോലീസ് പ്രൊബേഷൻ സബ് ഇൻസ്പെക്ടർ അജിത ജില്ലാശുപത്രി മോർച്ചറിയിൽ പെൺകുട്ടിയുടെ ജഢം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്നലെ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പിതാവ് കരുണാകരന്റെ സഹോദരൻ പൂവത്തടി ശ്രീധരന്റെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തു.