ഒടയംചാൽ: കോവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ കാവൽ നിൽകുന്ന കാക്കിപ്പടയ്ക്ക് മുന്നിലേക്ക് നന്മയുടെ ഭക്ഷണപ്പൊതിയുമായി എത്തുകയാണ് ഒടയംചാലിന്റെ സ്വന്തം ബാർബർ നാരായണൻ.ഒടയംചാൽ ടൗണിൽ തന്റെ വീടിന്റെ മുന്നിൽ വേണ്ടി റോഡുകളിൽ കാവൽ നിൽക്കുന്ന പോലീസുകാർക്ക് കൃത്യസമയത്ത് ഭക്ഷണവുമായി വരുന്ന ഈ 65കാരൻ ഒടയംചാൽ നിവാസികളുടെ മാതൃകയായി മാറുകയാണ്.
ലോക്ക് ഡൗൺ അമ്പതു ദിവസത്തിലേക്ക് നീങ്ങുപ്പോഴും ഈ ദിവസങ്ങളിലെല്ലാം രാവിലെയും വൈകീട്ടും ഇവർക്കു വേണ്ട ചായയും പലഹാരവും എത്തിക്കുകയെന്നത് ഒരു ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് നാരായണൻ. ഒടയംചാലിൽ 35 വർഷ ക്കാലത്തോളം ബാർബർ ഷോപ്പ് നടത്തിയിരുന്നു. ഭാര്യ രമണിയും മകൾ സിന്ധുവും പൂർണ്ണ പിന്തുണമായി രംഗത്തുണ്ട്.