ഗോവയിൽ മരിച്ച യുവതിയുടെ മൃതദേഹം തളിപ്പറമ്പിലെ തറവാട്ടുവീട്ടിൽ മറവുചെയ്യും

Anjana Harish

കാഞ്ഞങ്ങാട്: ഗോവയിൽ ആത്മഹത്യചെയ്ത യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ തളിപ്പറമ്പിലെത്തിച്ച് സംസ്ക്കരിക്കും. മരണവിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ ഇന്നലെത്തന്നെ ഗോവയിലേയ്ക്ക് പോയിരുന്നു. നീലേശ്വരം പുതുക്കൈ സ്കൂളിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന അഞ്ജനഹരീഷാണ് 21, ഗോവയിൽ ആത്മഹത്യ ചെയ്തത്. ഏതാനും മാസങ്ങൾക്കുമുമ്പാണ് ഇവരുടെ കുടുംബം പുതുക്കൈയിൽ താമസത്തിനെത്തിയത്. പടന്നക്കാട് കാർഷിക കോളേജ് ജീവനക്കാരിയായ മിനിയുടെ മകളാണ് അഞ്ജനഹരീഷ്. യുവതിയുടെ പിതാവ് ഹരീഷ് വാഹനാപകടത്തിലാണ് മരിച്ചത്. അടുത്തകാലത്ത് മാത്രം താമസത്തിനെത്തിയതിനാൽ അഞ്ജനയുടെ കുടുംബത്തെക്കുറിച്ച് പരിസരവാസികൾക്ക് കൂടുതൽ അറിവില്ല. മിനിയുടെ തറവാട് വീട് തളിപ്പറമ്പിലാണ്. അതിനാലാണ് മൃതദേഹം തളിപ്പറമ്പിലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്നത്. ഗോവയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സന്ധ്യയോടെ മൃതദേഹം തളിപ്പറമ്പിലെത്തിച്ച് സംസ്ക്കരിക്കും.

LatestDaily

Read Previous

നഗരത്തിലെ കടകളിൽ നിന്ന് മലിനജലം ഓവുചാലിലൊഴുക്കുന്നു

Read Next

ഐ പി എൽ 2020: ഇന്ത്യൻ താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങി ബിസിസിഐ- ഗാംഗുലി