ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബായ്: ലോകം മുഴുവൻ ഇപ്പോൾ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. ലോകജനതയെ ആകെ ലോക്കാക്കി കളഞ്ഞ കൊറോണ വൈറസിനെതിരായ പ്രതിരോധ മരുന്ന് കണ്ടു പിടിക്കാനുള്ള പരീക്ഷണങ്ങൾ തകൃതിയായി നടക്കുകയാണ്.
യുഎഇയിലും കൊവിഡ് 19 വാക്സിൻ പരീക്ഷണം തുടരുകയാണ്. പ്രവാസി മലയാളികളെ സംബന്ധിച്ച് അവരുടെ രണ്ടാമത്തെ വീടാണ് യുഎഇ.
രാജ്യത്തിന്റെ ഏത് പദ്ധതിയിലും ഏതെങ്കിലും തലത്തിൽ മലയാളി സാന്നിധ്യം ഉണ്ടാകും. കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയയായിമലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് അബുദാബിയിൽ താമസിക്കുന്ന കൊച്ചിക്കാരിയായ 35 കാരി വർഷ ശ്രീനിവാസ്.
അബുദാബിയിലെ ഫെയിം മീഡിയാ പ്രൊഡക്ഷൻസിന്റെ ഉടമയാണ് വർഷ. യുഎഇയുടെ നിരവധി നേട്ടങ്ങൾക്ക് സാക്ഷിയായിട്ടുണ്ട് മലയാളികൾ. പ്രവാസി മലയാളികളെ ഏറെ പരിഗണിക്കുന്ന രാജ്യം കൂടിയാണ് യുഎഇ.
ആ രാജ്യം കൊറോണ വൈറസിനെതിരായി പ്രതിരോധ മരുന്ന് പരീക്ഷണം നടത്തുമ്പോൾ അതിൽ പങ്കാളിയാകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ഈ മലയാളി സംരംഭക ഉറച്ചു വിശ്വസിക്കുന്നു.
നിരവധി പരിശോധനകൾക്ക് ശേഷമാണ് കൊവിഡ് പരീക്ഷണ വാക്സിന്റെ ഡോസ് കുത്തിവെയ്ക്കുക. ആദ്യ ഡോസാണ് വർഷയുടെ ശരീരത്തിൽ കുത്തിവെച്ചത്.
21 ദിവസത്തിന് ശേഷം അടുത്ത കുത്തിവെയ്പ്പ് എടുക്കും. വാക്സിൻ സ്വീകരിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലായിരിക്കും. ഡോക്ടർമാരടങ്ങുന്ന സംഘം ഇവരുടെ മാനസിക ശാരീരിക ആരോഗ്യ നില നിരന്തരം വിലയിരുത്തും.
വാക്സിൻ പരീക്ഷണത്തിന് ജനങ്ങൾ മുന്നോട്ടു വരണമെന്ന യുഎഇയുടെ ആഹ്വാനം വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ് മലയാളി സമൂഹം.
കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്ത് തന്നെ മലയാളിക്ക് അഭിമാനത്തോടെ പറയാവുന്ന പേരിലൊരാളാണ് രണ്ടു കുട്ടികളുടെ അമ്മയായ വർഷ ശ്രീനിവാസ്.