ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മഹാമാരിയുടെ ദുരിത കാലത്ത് റോഡിലും വഴിവക്കിലും സദാ ജാഗരൂകരായി കാവലിരിക്കുന്ന നിയമപാലകർ ഊണും ഉറക്കവുമില്ലാതെ രാപ്പകൽ കർമ്മനിരതമാണ്.
ഇതിനിടയിലും സമൂഹത്തിൽ തിരസ്കൃതരായ നരകതുല്ല്യ ജീവിതങ്ങൾക്ക് കൈത്താങ്ങാവുകയാണിവർ. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പാറപ്പള്ളിക്കടുത്ത് തോട്ടിനാട്ട് താമസിക്കുന്ന പയങ്ങപ്പാടൻ വീട്ടിൽ യശോദ 80, മകൾ മാനസിക വൈകല്ല്യമുള്ള ഓമന 47, എന്നിവർക്കാണ് അമ്പലത്തറ പോലീസ് സഹായ ഹസ്തം നൽകിയത്.
പഴകി ദ്രവിച്ച് തകർന്ന് വീഴാറായ വീട്ടിൽ രണ്ടു സ്ത്രീ ജന്മങ്ങൾ നരകതുല്ല്യമായ ജീവിതമാണ് തള്ളി നീക്കിയത്. മാനസിക വൈകല്യമുള്ള മകളുടെ പരിചരണം ഇതുവരേ അമ്മ യശോദയായിരുന്നു നോക്കിയിരുന്നത്. എന്നാൽ രണ്ട് മാസം മുമ്പ് വീട്ടിനുള്ളിൽ വീണ് നടുവൊടിഞ്ഞ് ആരോഗ്യനില മോശമായതിനെ തുടർന്നാണ് മാനസിക വൈകല്യമുള്ള മകളെ നോക്കാൻ അമ്മയ്ക്ക് സാധിക്കാതെവന്നു.
നാട്ടുകാർ ഇവരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഇവർക്ക് ഇഷ്ടമില്ലായിരുന്നു. ഇതിനിടയിൽ ഓമനയ്ക്ക് രോഗം മൂർച്ഛിക്കുകയും ചെയ്തു. ഇതറിഞ്ഞാണ് അമ്പലത്തറ പോലീസ് ഇവരുടെ വീട്ടിലെത്തിയത്. മാസങ്ങൾക്ക് മുമ്പ് വീടും പരിസരവും കാടുവെട്ടി വൃത്തിയാക്കി ഭക്ഷണവും നൽകി തിരിച്ചു വന്ന അമ്പലത്തറ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ തുടർന്നുള്ള ദിവസങ്ങളിൽ അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു വന്നു.
അതിനിടയിലാണ് യശോദ വീണ് പരിക്ക് പറ്റുന്നത്. നാട്ടുകാരിൽ ചിലർ അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം അമ്പലത്തറ പോലീസ് ഇവരെ സമീപിക്കുന്നത്. തുടർന്ന് അമ്പലത്തറ എസ് ഐ, കെ. പ്രശാന്ത് അഡീഷണൽ എസ് ഐ, മധുസൂദനൻ മടിക്കൈ, സി.പി.ഒമാരായ മോഹനൻ,രമേശൻ, കിഷോർ വനിത സിവിൽ പോലീസ് ഓഫീസർ രതി, രഹസ്യാന്വേഷണ വിഭാഗം എസ്.ഐ രാമകൃഷ്ണൻ എന്നിവരെത്തി ഇവരെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയത്.
മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം ഓമനയെ കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കും യശോദയെ ബന്ധുവീട്ടിലേക്കും മാറ്റി. ഇവരുടെ വീട്ടിലേക്ക് റോഡ് സൗകര്യമോ.വീട്ടിൽ വൈദ്യുതിയോ ,കക്കൂസ് സൗകര്യം പോലും ഇല്ലാത്ത അവസ്ഥ നാട്ടുകാരുടെ ശ്രമഫലമായി ഇവരുടെ വീട്ടിലേക്ക് റോഡ് വെട്ടിയത് ദിവസങ്ങൾക്ക് മുമ്പായിരുന്നു.