ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കരിവെള്ളൂര്‍: കരിവെള്ളൂര്‍ പാലക്കുന്നിലെ പെട്രോള്‍ പമ്പില്‍ വന്‍കവര്‍ച്ച. പമ്പിന്റെ ഷട്ടര്‍ തകര്‍ത്ത് ഓഫീസിനകത്ത്് പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ കടത്തിക്കൊണ്ടുപോയി.
ഇന്ന് രാവിലെയെത്തിയ ജീവനക്കാരാണ് കവര്‍ച്ച കണ്ടെത്തിയത്. പാലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ലിലീന സുധാകരന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിലാണ് കവര്‍ച്ച.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ,്് പ്രിന്‍സിപ്പല്‍ എസ്ഐ പി.ബാബുമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി.
കമ്പിപ്പാരയുപയോഗിച്ച് ഷട്ടര്‍ തകര്‍ത്ത നിലയിലായിരുന്നു. ഷട്ടറിനകത്തെ ഗ്ലാസ് ചേമ്പറും തകര്‍ത്ത് അകത്ത് കടന്നാണ് പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ കടത്തിയത്.
നാല് ലക്ഷത്തോളം രൂപയും ചെക്ക് ബുക്കുകളും ലോക്കറിലുണ്ടായിരുന്നു. . ഷട്ടര്‍ തകര്‍ക്കാനുപയോഗിച്ച കമ്പിപ്പാരയും മഴുവും സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓഫീസിന് പിന്നിലെ ഓയില്‍റൂമിന്റെ പൂട്ടും തകര്‍ത്ത നിലയിലാണ്. ഓഫീസിലെ നിരീക്ഷണ കാമറ തകര്‍ക്കാന്‍ ശ്രമിച്ചു.
പമ്പിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഹെല്‍മറ്റ് ധരിച്ച ഒരാള്‍ അകത്ത് കയറുന്നതാണ് ദൃശങ്ങളിലുള്ളത്.
മോഷ്ടാവ് ഓഫീസിന്റെ ചുറ്റും നടന്ന് വീക്ഷിക്കുന്ന ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുടമയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കവര്‍ച്ചക്കാരെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചു.
കണ്ണൂർ നിന്നും വിരലടയാള വിദഗ്ദരും പോലീസ് നായയുമെത്തി കവർച്ചാ സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തി. സംഭവത്തിൽ പെട്രോൾ പമ്പ് മാനേജർ എടാട്ടെ ലസിതയുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തു.