Breaking News :

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരണപ്പെട്ടു

വിദ്യാനഗര്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവ് മരണപ്പെട്ടു. കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഫിറോസ് അണങ്കൂറാണ് 43, മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കുറച്ച് മാസമായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരുന്നു.

അണങ്കൂര്‍ ടി വി. സ്റ്റേഷന്‍ റോഡിലെ പരേതരായ ചീരു മുഹമ്മദ്- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: താഹിറ (ചെമ്പരിക്ക). മക്കള്‍: ഫയാസ് ഫിറോസ് (രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി, സഅദിയ കോളേജ്, കോളിയടുക്കം), ഫാത്വിമ, ഫാഹിസ, സഫാസ്, ഫാഹിസ് (നാല് പേരും, നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), ഫൈസി (മൂന്നര വയസ്). സഹോദരങ്ങള്‍: ഷാഫി, സലീം, മൈമൂന, ബീവി, അലീമ, നവാസ്, നൗഷാദ്, സമീര്‍, മുജീബ്.

Read Previous

എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍: ഒരുക്കങ്ങള്‍ക്കായി സ്‌കൂളുകള്‍ ഇന്നു തുറക്കും

Read Next

178 ല്‍ നിന്നും പൂജ്യത്തിലേക്ക്: കൊറോണ പ്രതിരോധത്തിൽ കാസര്‍കോടൻ നാള്‍വഴികൾ ഊര്‍ജം പകരും