അതിഥി തൊഴിലാളി; ആദ്യ സംഘം കാഞ്ഞങ്ങാട്ടുനിന്ന് പുറപ്പെട്ടു

കാഞ്ഞങ്ങാട്:നാട്ടിൽ പോകുന്നതിന് താൽപര്യം അറിയിച്ച അതിഥി തൊഴിലാളികളും കുടുംബങ്ങളുമടങ്ങുന്ന കാസർകോട് ജില്ലയിൽ നിന്നുള്ള ആദ്യ സംഘം ജാർഖണ്ഡിലേക്ക് യാത്ര പുറപ്പെട്ടു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 24 ബോഗികളും അഗ്നി രക്ഷാ സേനയും സിവിൽ ഡിഫെൻസും ചേർന്നു വൈകുന്നേരം നാലരയോടെ അണുമുക്‌തമാക്കി സജ്ജീകരിച്ച ട്രെയിൻ രാത്രി എട്ടോടെയാണ് യാത്ര തിരിച്ചത്.

ആരോഗ്യ കേന്ദ്രങ്ങളിലെ വൈദ്യ പരിശോധനക്കു ശേഷം പകൽ മൂന്നോടെ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തോടൊപ്പമാണ് കെഎസ്ആർടിസി ബസ്സുകളിൽ ഇവരെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.

റെയിൽവേ സ്റ്റേഷനിൽ സൗകര്യം കുറവായതിനാൽ പഴയ ബസ് സ്റ്റാൻഡിലാണ് ബസ്സുകൾ പാർക്ക് ചെയ്യാൻ സംവിധാനമൊരുക്കിയത്. അവിടെ നിന്ന് ഊഴമിട്ട് ബസ്സുകൾ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ട്രെയിനിൽ കയറി എന്ന് ഉറപ്പു വരുത്തിയാണ് മടങ്ങിയത്. തൃക്കരിപ്പൂർ പഞ്ചായത്തിൽനിന്നാണ് കൂടുതൽ അതിഥി തൊഴിലാളികൾ ജാർഖണ്ഡിലേക്ക് പോയത്. 215 പേർ.

കാഞ്ഞങ്ങാട് നഗരസഭയിലെ 16 പേരാണ് ആദ്യമെത്തിയത്. ചെമ്മനാട് – 27, അജാനൂർ -32, പടന്ന – 10, ചെറുവത്തൂർ -10, കയ്യൂർ-ചീമേനി – 4, ബദിയടുക്ക- 37 എന്നിങ്ങനെ നേരത്തേ രജിസ്റ്റർ ചെയ്തവരാണ് യാത്രക്കെത്തിയത്.

നോൺ സ്റ്റോപ്പായി ഓടുന്ന ട്രെയിനിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് പൈലറ്റ്, ഗാർഡ് എന്നീ റെയിൽവേ ഉദ്യോഗസ്ഥർ മാത്രമേ ഉള്ളൂ.24 ബോഗികളുള്ള ട്രെയിൻ എസി കോച്ചുകളും പാസഞ്ചർ കോച്ചുകളും ഒഴിവാക്കി സജ്ജീകരിച്ചതാണ്. മുഴുവൻ റിസർവേഷൻ കോച്ചുകളാണ്.

റെയിൽവേ സ്റ്റേഷനും പരിസരവും ആർ പി എഫിന്റെയും പോലീസിന്റയും സുരക്ഷാവലയത്തിലായിരുന്നു താഹ്സിൽദാർ, ഡിവൈഎസ്പി, ആർ പി എഫ് ഉന്നത ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകർ, എന്നിവർ രാവിലെ മുതൽ മുന്നരൊക്കങ്ങൾ നടത്തി രാത്രി എട്ടുമണിയോടെ ട്രെയിൻ ജില്ലാ കലക്റ്റർ ഫ്ലാഗോഫ് ചെയ്തു എഡിഎം, നഗരസഭ ചെയർമാൻ കൗൺസിലർമാർ, പഞ്ചായത്തഗംഗങ്ങൾ, റെയിൽവേ, പോലിസ് ആരോഗ്യം അടക്കം ഉന്നത ഉദ്യോഗസ്ഥർ, ഭാരത് സ്കൗട്ട്, മറ്റും ചേർന്നു തങ്ങളുടെ സഹോദരി സഹോദരങ്ങളെയാത്രയാക്കി…

LatestDaily

Read Previous

കമല കീഴൂർ

Read Next

മംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് റെയിൽപാളം വഴി കാൽനടയാത്ര 7 അതിഥി തൊഴിലാളികൾ കളനാട് പിടിയിൽ