ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവച്ച് സൂം സിഇഒ എറിക് യുവാൻ. ജമ്മു കശ്മീർ ഉൾപ്പെടാത്ത ഒരു ഭൂപടമാണ് യുവാൻ ട്വിറ്ററിൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ വിമർശനവുമായി രംഗത്തെത്തിയത്.
ഇന്ത്യയിൽ ബിസിനസ്സ് നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ, രാജ്യത്തിന്‍റെ യഥാർത്ഥ ഭൂപടമാണ് പങ്കുവെച്ചതെന്ന് ഉറപ്പാക്കണമെന്ന രാജീവിൻ്റെ ട്വീറ്റിന് പിന്നാലെ യുവാൻ ട്വീറ്റ് ഡിലീറ്റ് ചെയ്തു. തെറ്റ് തിരുത്താൻ സഹായിച്ചവർക്കും അദ്ദേഹം നന്ദി പറഞ്ഞു.