യുഎഇയില്‍ ഇനി സേവനമില്ലെന്ന് സൊമാറ്റോ

അബുദാബി: പ്രമുഖ ഫുഡ് ഡെലിവറി സേവന ദാതാവായ സൊമാറ്റോ യു.എ.ഇ.യിലെ സേവനം അവസാനിപ്പിക്കുന്നു. നവംബർ 24 മുതൽ സൊമാറ്റോ സർവീസ് നിർത്തലാക്കും. റെസ്റ്റോറന്‍റ് മേഖലയിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഭക്ഷ്യ വിതരണ മേഖലയിൽ നിന്നുള്ള സൊമാറ്റോയുടെ പിൻവാങ്ങൽ.

സൊമാറ്റോയുടെ ഉപഭോക്താക്കളെ മറ്റൊരു ഫുഡ് ഡെലിവറി സേവന ദാതാവായ തലബാത്തുമായി ബന്ധിപ്പിക്കും. ഈ വർഷം ഡിസംബർ 30നകം പരസ്യങ്ങൾക്കായി അടച്ച തുക തിരികെ നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. റെസ്റ്റോറന്‍റുകളിൽ പോയി ഭക്ഷണം കഴിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചു.

K editor

Read Previous

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ തയ്യാർ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കെ സുധാകരൻ

Read Next

പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധം; എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്