‘അനുകൂലിച്ചത് സെലന്‍സ്‌കി യോഗത്തിൽ പങ്കെടുക്കുന്നതിനെ; ഇന്ത്യ റഷ്യക്കെതിരല്ല’

ഡൽഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ യുക്രൈന് അനുകൂലമായി വോട്ട് ചെയ്തതില്‍ വിശദീകരണവുമായി ഇന്ത്യ. യുക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വീഡിയോ കോൺഫറൻസിംഗ് വഴി യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായിരുന്നു ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്.. ഇത് “ഇന്ത്യ ആദ്യമായി റഷ്യയ്ക്കെതിരെ വോട്ട് ചെയ്തു” എന്ന വിലയിരുത്തലിലേക്ക് നയിച്ചു.

ഇതോടെയാണ് വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്. സെലെൻസ്കിയുടെ പ്രസംഗത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തത് റഷ്യയ്ക്ക് എതിരല്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്തുവെന്ന വാദവും അദ്ദേഹം നിഷേധിച്ചു.

K editor

Read Previous

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഉന്നയിച്ചത് അതീവഗുരുതര ആരോപണം: വി.ഡി സതീശന്‍

Read Next

വിഴിഞ്ഞം അതിജീവനത്തിന്റെ സമരമാണ്, മുന്നോട്ട് കൊണ്ടുപോകും: സമരസമിതി കണ്‍വീനര്‍