സോണിയുമായുള്ള ലയനത്തിന് സീ ഓഹരി ഉടമകളുടെ അംഗീകാരം

ന്യൂഡൽഹി: സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയുമായി ലയിപ്പിക്കുന്നതിന് സീ എന്‍റർടൈൻമെന്‍റ് എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ ഓഹരി ഉടമകൾ അംഗീകാരം നൽകി. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്‍റെ ഉത്തരവനുസരിച്ച് വിളിച്ചുചേർത്ത യോഗത്തിലാണ് ഓഹരിയുടമകൾ കമ്പനിയുടെ ലയനത്തെ അനുകൂലിച്ചത്.

സീയുടെ 99.99 ശതമാനം ഓഹരി ഉടമകളും സോണിയുമായി ലയിക്കാനുള്ള നിർദ്ദേശത്തെ പിന്തുണച്ചതായി പ്രസ്താവനയിൽ പറഞ്ഞു. സീ-സോണി ലയനത്തിൽ അംഗീകരിക്കുകയും സഹകരിക്കുകയും ചെയ്തതിന് എല്ലാ ഓഹരി ഉടമകൾക്കും നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സീ എന്‍റർടെയ്ൻമെന്‍റ് എന്‍റർപ്രൈസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക പറഞ്ഞു. ഓഹരിയുടമകളുടെ വിശ്വസ്തതയും പിന്തുണയും കമ്പനിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

K editor

Read Previous

ചിപ്പ് നിർമ്മാണത്തിലേക്ക് കടക്കാൻ ഭാരത് ഇലക്ട്രോണിക്‌സും എച്ച് എ എലും

Read Next

മൂന്നരവർഷമായിട്ടും ശമ്പളപരിഷ്കരണമില്ലാതെ സപ്ലൈകോ