യുവമോര്‍ച്ച നേതാവിന്റെ കൊല; കര്‍ണാടക പോലീസ് തലശ്ശേരിയില്‍

കണ്ണൂര്‍: യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്‍റെ കൊലപാതകത്തിലെ പ്രതികളെ തേടി കർണാടക പോലീസ് തലശേരിയിലെത്തി. പാറാൽ സ്വദേശിയായ യുവാവിനെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചിക്കൻ സെന്‍ററിൽ ജോലി ചെയ്യുന്ന ഇയാളുടെ വീട്ടിൽ കർണാടക പോലീസ് പരിശോധന നടത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് പരിശോധനയ്ക്കിടെയാണ് അന്വേഷണം തലശ്ശേരിയിലെത്തിയത്. നാലംഗ സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Read Previous

‘വിചാരണത്തടവുകാരുടെ മോചനം വേഗത്തിലാക്കണം’

Read Next

അംബാനി കുടുംബത്തിന് സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാറിന് തുടരാമെന്ന് സുപ്രീംകോടതി