കോട്ടയത്തെ വീടിന്റെ തറ പൊളിച്ചപ്പോള്‍ യുവാവിന്റെ മൃതദേഹം

കോട്ടയം: ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എ.സി. റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ മുത്തുകുമാറിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ സ്വദേശി ബിന്ദുകുമാറി(41)ന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.

K editor

Read Previous

പ്രകടനം മോശം; സൈക്കോളജിസ്റ്റിനെ സമീപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Read Next

2024 അണ്ടർ 23 ഫുട്ബോൾ ഏഷ്യൻ കപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കും