ചന്ദ്രശേഖരൻ എംഎൽഏയുടെ ഒാഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം

കാഞ്ഞങ്ങാട്: മരം മുറി വിവാദത്തിൽ ഇ. ചന്ദ്രശേഖരൻ എംഎൽഏയുടെ രാജിയാവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി ഇന്ന് രാവിലെ ഹൊസ്ദുർഗിലെ എംഎൽഏ ഒാഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് ഹൊസ്ദുർഗ് ടിബി റോഡിലെ എം. എൻ. സ്മാരകത്തിലുള്ള ഇ. ചന്ദ്രശേഖരൻ എംഎൽഏയുടെ ഒാഫീസിന് 100 മീറ്റർ അകലെ പോലീസ് തടഞ്ഞു.

നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ശ്രീഹരി, ഹൊസ്ദുർഗ് എസ്ഐമാരായ കെ. ശ്രീജേഷ്, യു. അരുണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടയാൻ ശ്രമിച്ചപ്പോഴാണ് പോലീസും മാർച്ചിൽ പങ്കെടുത്ത യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്. പോലീസിനെ മറികടന്ന് എംഎൽഏ ഒാഫീസിലേക്ക് ഇരച്ചു കയറാനുള്ള യൂത്ത് ലീഗ് പ്രവർത്തകരുടെ ശ്രമം പോലീസ് വിഫലമാക്കി.

മുസ്ലീം ലീഗ് മുൻസിപ്പൽ മണ്ഡലം  പ്രസിഡണ്ട് എം. പി. ജാഫർ, എംഎൽഏ ഒാഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് റമീസ് ആറങ്ങാടി ആധ്യക്ഷം വഹിച്ചു.

LatestDaily

Read Previous

പാണത്തൂരിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ബസ്സോടിച്ച ഡ്രൈവർക്ക് ലൈസൻസില്ല

Read Next

ഭർതൃമതിയുടെ കുളിരംഗം ക്യാമറയിൽ പകർത്തിയ യുവാവ് കസ്റ്റഡിയിൽ