ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: ശശി തരൂരിനെ വച്ച് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്ന് വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി. കോഴിക്കോട് പരിപാടിയിൽ പങ്കെടുത്തതിന്‍റെ പേരിൽ നടപടി ഭയക്കുന്നില്ലെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് തരൂർ ആവശ്യപ്പെട്ടു.
അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട വിവാദത്തിനൊടുവിലാണ് തരൂർ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. വിവാദങ്ങൾക്കിടെ തരൂരിന്റെ വടക്കൻ കേരള സന്ദർശനം തുടരുകയാണ്.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. സംഭവം അതീവ ഗുരുതരമാണെന്നും ഇക്കാര്യം അന്വേഷിക്കാൻ കെ.പി.സി.സി കമ്മീഷനെ നിയോഗിക്കണമെന്നും എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയമിച്ചാൽ തെളിവുകൾ നൽകാൻ തയ്യാറാണ്. ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചിച്ച ശേഷമാണ് തരൂരിന്റെ പരിപാടികൾ തീരുമാനിച്ചതെന്നും രാഘവൻ പറഞ്ഞു.