ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മന്ത്രിയുടെ ഓഫീസിലേക്കാണെന്ന് വിളംബരം ചെയ്ത് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി ഇന്ന് നടത്തിയ മാർച്ച് അക്രമാസക്തമായി.
പ്രവർത്തകരുടെ കല്ലേറിൽ കാഞ്ഞങ്ങാട് റസ്റ്റ് ഹൗസ് റോഡിലുള്ള എംഎൻ സ്മാരക മന്ദിരമായ സിപിഐ മണ്ഡലം കമ്മറ്റി ഓഫീസിന്റെ കണ്ണാടിച്ചില്ലുകൾ തകർന്നു.
എംഎൻ സ്മാരക മന്ദിരത്തിന്റെ ഒന്നാം നിലയിൽ എംഎൽഏ എന്ന നിലയിലുള്ള മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസാണ് പ്രവർത്തിക്കുന്നത്.
മന്ത്രിയുടെ ഓഫീസാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഈ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഇരച്ചു കയറി കല്ലെറിഞ്ഞത്.
എംഎൽഏ ഓഫീസിന് ദൂരത്തു വെച്ചുതന്നെ മാർച്ച് തടയുന്നതിൽ പോലീസ് പരാജയപ്പെട്ടതിനാൽ, സമരക്കാർ ഓഫീസിന്റെ വാതിൽപ്പടിക്കലെത്തി ഉപരോധിക്കുകയും ചെയ്തു.
കനത്ത പോലീസ് ബന്തവസ്സ് ഉണ്ടായിരുന്നുവെങ്കിലും, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സിപിഐ ഓഫീസിനും, സഹകരണ സംഘം കെട്ടിടത്തിനും കല്ലെറിയുകയായിരുന്നു.
സഹകരണസംഘം കെട്ടിടത്തിന്റെയും സിപിഎം മണ്ഡലം കമ്മറ്റി ഓഫീസിന്റെയും കണ്ണാടിച്ചില്ലുകൾ തകർന്നിട്ടുണ്ട്.
മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ്സ് നേരത്തെ പ്രഖ്യാപിച്ചിട്ടും, മാർച്ച് ഓഫീസിന്റെ നൂറ് മീറ്റർ ദൂരത്തിൽ പോലും തടയാൻ പോലീസിന് കഴിഞ്ഞില്ലെന്ന് സിപിഐ മണ്ഡലം നേതാവ് മഡിയൻ ദാമോദരൻ ആരോപിച്ചു.