തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീകൾ ആക്രമിക്കപ്പെട്ടു. ഐഎഎസ് പരിശീലന കോഴ്സ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് യുവാവ് കടന്ന് പിടിച്ചത്. കവടിയാറിനടുത്തുള്ള പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലാണ് സംഭവം.

ബൈക്കിലെത്തിയ ഒരാൾ ബൈക്ക് സമീപത്ത് പാർക്ക് ചെയ്ത് വിദ്യാർത്ഥിനികളെ ആക്രമിക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആക്രമണത്തെ തുടർന്ന് വിദ്യാർത്ഥിനികൾ അന്നുതന്നെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉണ്ടെങ്കിലും ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Read Previous

ഓപ്പറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി

Read Next

ഡല്‍ഹി എയിംസിൽ ഹാക്കിങിലൂടെ നഷ്ടമായ ഡാറ്റ വീണ്ടെടുത്തു