ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു. നിങ്ങളുടെ അമ്മയെന്നാൽ ഞങ്ങളുടെ അമ്മ കൂടിയാണെന്ന് മമത പറഞ്ഞു.
ഹൗറയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിന്റെ വേദിക്ക് സമീപത്ത് നിന്നാണ് മമത അനുശോചനം അറിയിച്ചത്. അമ്മയുടെ മരണത്തിനിടയിലും പരിപാടിയിൽ പങ്കെടുത്തതിന് മമത പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.
“ദയവായി അൽപ്പം വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ വിയോഗത്തിൽ എങ്ങനെ അനുശോചിക്കണമെന്ന് എനിക്കറിയില്ല. നിങ്ങളുടെ അമ്മ ഞങ്ങളുടെ അമ്മയാണ്. എന്റെ അമ്മയെയും ഞാൻ ഓർക്കുന്നു,” മമത പറഞ്ഞു. പരിപാടിക്കിടെ ബി.ജെ.പി പ്രവർത്തകർ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. ഇതേതുടർന്ന് മമത ബാനർജി വേദിയിൽ പ്രവേശിക്കാൻ വിസമ്മതിച്ചു.
വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ബംഗാൾ സന്ദർശിക്കാനിരുന്ന പ്രധാനമന്ത്രി അമ്മയുടെ നിര്യാണത്തെ തുടർന്ന് യാത്ര ഒഴിവാക്കി. എന്നാൽ ഇന്നത്തെ പരിപാടികളിൽ അദ്ദേഹം വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചിരുന്നു.