യുവ സംവിധായകൻ മനു ജെയിംസ് നിര്യാതനായി

കോട്ടയം: യുവ മലയാള സംവിധായകൻ മനു ജെയിംസ് (31) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അഹാന കൃഷ്ണ, ധ്രുവൻ, അജു വർഗീസ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തന്‍റെ അരങ്ങേറ്റ ചിത്രമായ ‘നാൻസി റാണി’യുടെ നിർമ്മാണ പ്രവർത്തനങ്ങളിലായിരുന്നു മനു. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് മരണം. 

സാബു ജെയിംസ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ‘അയാം ക്യൂരിയസ്’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് മനു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളം, കന്നഡ, ബോളിവുഡ് സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.

സംസ്കാരം നാളെ വൈകിട്ട് മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്താമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന പള്ളിയിൽ നടക്കും. നൈന മനു ജെയിംസ് ആണ് ഭാര്യ.

Read Previous

തർബ്ബീയത്തുൽ ഇസ്്ലാം ജമാ അത്തിനെതിരായ കേസ്സിൽ വിധി മാർച്ച് 1-ന്

Read Next

ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ യജ്ഞം; ഒഴിവാക്കിയത് 34 ലക്ഷം മരണമെന്ന് പഠനം