ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40 ന് പുറപ്പെട്ട് ചെന്നൈ വഴി വൈകിട്ട് 6 ന് കൊൽക്കത്തയിലെത്തും. മടക്ക വിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 ന് തിരുവനന്തപുരത്തെത്തും.
നേരത്തെ തിരുവനന്തപുരം-കൊൽക്കത്ത റൂട്ടിൽ യാത്രക്കാർക്ക് രണ്ട് വിമാനങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം 7.30 മണിക്കൂറിൽ നിന്ന് 4.30 മണിക്കൂറായി കുറയും.
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയും ഉള്ള വിനോദസഞ്ചാരികൾക്കും സാധാരണ യാത്രക്കാർക്കും ഈ സേവനം പ്രയോജനകരമാകും. തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് നോൺ സ്റ്റോപ്പ് സർവീസ് നടത്തുന്ന കാര്യവും ഇൻഡിഗോ പരിഗണിക്കുന്നുണ്ട്.