വയനാട്ടിൽ സ്വാഭാവിക വനത്തിന് ഭീഷണിയായി മഞ്ഞ കൊന്ന

വയനാട്ടിൽ സ്വാഭാവിക വനത്തിനു ഭീഷണിയായി അധിനിവേശ സസ്യങ്ങൾ. വന്യജീവി സങ്കേതത്തിന്റെ 10 ശതമാനത്തിലധികം പ്രദേശത്ത് മഞ്ഞക്കൊന്ന പിടിമുറുക്കിയിരിക്കുകയാണ്. 22 അധിനിവേശ സസ്യങ്ങൾ വനത്തിന്റെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടിക്കുമ്പോഴും ഇവ നിർമാർജനം ചെയ്യാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഉണ്ടാകുന്നില്ല.

കേരള വനഗവേഷണ കേന്ദ്രം, വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയത് 22 ഇനം അധിനിവേശ സസ്യങ്ങളെയാണ്. ഇതിൽ തന്നെ വനത്തെ ഏറ്റവും ദോഷകരമായി ബാധിക്കുക സെന്ന സ്‌പെക്ടബിലിസ് എന്ന ശാസ്ത്രീയ നാമമുള്ള സ്വർണ്ണക്കൊന്നയാണ്.

മുത്തങ്ങയടക്കമുള്ള വയനാടൻ കാടുകളിൽ രക്ഷസ കൊന്നയെന്നും വിളിപ്പേരുള്ള ഈ വൃക്ഷം അതിവേഗം പടരുകയാണ്. അധിനിവേശ സസ്യങ്ങൾ നിർമാർജനം ചെയ്യുമെന്ന് മുൻ വനം വകുപ്പ് പ്രഖ്യാപനം നടത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല. ഇന്ന് കോടികൾ മുടക്കിയാൽ പോലും പൂർണ്ണമായും രക്ഷസകൊന്നയെ നിർമാർജ്ജനം ചെയ്യുക സാധ്യമല്ലെന്നണ് പഠനങ്ങൾ പറയുന്നത്.

Read Previous

തമിഴ് ഗാനരചയിതാവ് കബിലന്‍റെ മകൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

Read Next

മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയ 12കാരിയെ കണ്ടെത്തി കൂലിപ്പണിക്കാരനായ പിതാവ്