സാമന്തയ്‌ക്കൊപ്പം ഉണ്ണി മുകുന്ദനും എത്തുന്ന യശോധ നവംബര്‍ 11ന് തിയ്യേറ്ററുകളില്‍

സാമന്തയുടെ പുതിയ ചിത്രമായ യശോധ നവംബർ 11ന് റിലീസ് ചെയ്യും. തെലുങ്കിന് പുറമെ നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരിയും ഹരീഷും ചേർന്നാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

സാമന്ത യശോധ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. ഗർഭിണിയായ സാമന്തയുടെ കഥാപാത്രം ആക്ഷൻ പരിശീലനത്തിൽ പങ്കെടുക്കുന്നുവെന്ന് ടീസറിൽ വ്യക്തമായിരുന്നു. വരലക്ഷ്മി ശരത്കുമാർ, റാവു രമേശ്, സമ്പത്ത്, മുരളി ശർമ്മ, ശത്രു, മധുരിമ, കൽപിക ഗേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ്മ എന്നിവരും അഭിനേതാക്കളാണ്.

2018 ൽ പുറത്തിറങ്ങിയ യു-ടേൺ എന്ന ചിത്രത്തിന് ശേഷം സാമന്ത ലീഡ് റോളിലെത്തുന്ന ചിത്രം കൂടിയാണ് യശോധ. യു-ടേണിന് ശേഷം സൂപ്പർ ഡീലക്സ് ഉൾപ്പെടെ ഒരുപാട് സിനിമകൾ ചെയ്തെങ്കിലും ലീഡ് റോൾ ചെയ്യുന്ന സിനിമകൾ ഉണ്ടായിരുന്നില്ല. ശാകുന്തളമാണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രം.

K editor

Read Previous

അഡ്വ. എം.സി. ജോസിന് ആദരം

Read Next

അനാചാരങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി