ഗുസ്തി ഫെഡറേഷൻ; മേൽനോട്ട സമിതി രൂപീകരിച്ചു, മേരി കോം അധ്യക്ഷ

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍റെ ദൈനംദിന കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഒളിംപിക്സ് മെഡൽ ജേതാവ് മേരി കോം അധ്യക്ഷയായാണ് സമിതി രൂപീകരിച്ചത്. ലൈംഗിക സാമ്പത്തിക ആരോപണങ്ങളും സിമിതി അന്വേഷിക്കും. ഒരു മാസത്തിനകമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

ഗുസ്തി ഫെഡറേഷനെ കായിക മന്ത്രാലയം ശനിയാഴ്ച പിരിച്ചുവിട്ടിരുന്നു. ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ഫെഡറേഷൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെ മാറ്റി നിർത്തിയിരുന്നു. അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെയും പുറത്താക്കി. ഇതേതുടർന്നാണ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ മേൽനോട്ട സമിതിയെ രൂപീകരിച്ചത്.

ആരോപണമുന്നയിച്ച താരങ്ങൾക്കെതിരെ വിവാദ പരാമർശം നടത്തിയതിനാലാണ് ഫെഡറേഷൻ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തത്.

Read Previous

പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ നൽകിയ പിതാവിന് 25000 പിഴ

Read Next

രണ്‍ബീറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ‘തു ജൂത്തി മേം മക്കര്‍’; ട്രെയിലര്‍ പുറത്ത്