ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കശ്മീർ: കശ്മീരിലെ ചെനാബ് റെയില്‍പ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 1179 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം കൂടുതലുണ്ട് ഇതിന്.
അത്ര എളുപ്പമായിരുന്നില്ല പാലത്തിന്റെ പണി. പർവത താഴ്വരകൾക്കിടയിൽ ശക്തമായ കാറ്റ് വീശുന്ന പ്രദേശത്ത് നിന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്നതിനാൽ പാലത്തിന്റെ നിർമ്മാണം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനം ഉള്ള റെയില്‍വേ പാലമാണിത്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ള ഈ പാലം നിർമ്മിച്ചത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഫ്കോണ്‍സ് എന്ന കമ്പനിയാണ്. 28,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലം ധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ) പദ്ധതിയുടെ ഭാഗമാണ്.
ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്. പാലം നിർമ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം കേബിൾ ക്രെയിൻ ആണ്. കനത്ത മഴയും കാറ്റും ഇടിമിന്നലും കേബിൾ ക്രെയിനിന്റെ പ്രവർത്തനത്തെ ബാധിച്ചു. അതിനാൽ, കൃത്യമായ ആസൂത്രണത്തോടെയാണ് പണി നടത്തിയത്. പാലത്തിന്റെ ആര്‍ച്ച് സ്ഥാപിക്കുക എന്നത് പ്രായാസം നിറഞ്ഞകാര്യമായിരുന്നു. ഈ സമയങ്ങളില്‍ താപനിലയെക്കുറിച്ചും കാറ്റിന്റെ ഗതിയെക്കുിറിച്ചും കൃത്യമായി അറിയണം. താപനിലയിലെ വ്യതിയാനം ഒഴിവാക്കാന്‍ അതിരാവിലെ തന്നെ സര്‍വേകള്‍ നടത്തിയിരുന്നു. കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 15 മീറ്ററില്‍ കൂടുതലാണെങ്കില്‍ കമാനം സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല.