ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: ലോക സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്ടൗൺ, കേരളീയം മോട്ടർ സ്പോർട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചയില്ലാത്തവർക്കായി റോട്ടോവിഷൻ കാർ ഡ്രൈവ് സംഘടിപ്പിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിന്ന് ആരംഭിച്ച റാലി റോട്ടറി ക്ലബ് ഡിസ്ട്രിക്ട് 3201 ഡയറക്ടർ ഇ.എ.നോബി ഫ്ളാഗ് ഓഫ് ചെയ്തു.
എസ്.ഐ കുഞ്ഞുമോൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്ടൗൺ പ്രസിഡന്റ് സുനിൽ പോൾ, റോട്ടോവിഷൻ ചെയർമാനും ഹിമാലയൻ കാർ റാലി ജേതാവുമായ അനിൽ അബ്ബാസ്, കോർഡിനേറ്റർ കെ.വി.ജോസ്, എ.ജി.ജയരാജ് കുളങ്ങര, ഡോ.ജി.എൻ.രമേഷ്, വിഘ്നേഷ്, മിഷൻ ഫോർ വിഷൻ ചെയർമാൻ ബിജോയ് ഹരിദാസ്, മോട്ടർ സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റും നാഷനൽ കാർ റാലി ജേതാവുമായ മൂസ ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.
മുത്തൂറ്റ് ഫിനാൻസിന്റെയും ആലുവ ഡോ.ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെയും ലിറ്റ്മസ് സെവനിന്റെയും പിന്തുണയോടെ നടന്ന കാർ ഡ്രൈവിൽ 23 വാഹനങ്ങളാണ് പങ്കെടുത്തത്. ബ്രെയ്ലി ഫോർമാറ്റിൽ അച്ചടിച്ച റോഡ് ബുക്കുകളുടെയും റോട്ടേറിയൻമാർ ഓടിക്കുന്ന വാഹനങ്ങളുടെയും സഹായത്തോടെ കാഴ്ച വൈകല്യമുള്ളവർ നാവിഗേറ്റർമാരായി പങ്കെടുത്ത കാർ ഡ്രൈവ് 45 കിലോമീറ്ററാണ് പൂർത്തിയാക്കിയത്.