ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: മൂന്നാം തവണയും ഹൈജംപില്‍ ലോക ചാംപ്യന്‍ ആയി ഖത്തർ തരം മുതാസ് ഇസ ബര്‍ഷിം. യുഎസിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 2.37 ഉയരം ഫിനിഷ് ചെയ്താണ് ബർഷിം മൂന്നാം തവണയും സ്വർണം നേടുന്നത്. ഈ വിജയത്തോടെ ലോക ചാമ്പ്യൻഷിപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഹൈജമ്പറായി ബർഷിം മാറി.
ദക്ഷിണ കൊറിയയുടെ സാന്‍ഗിയോക് (2.35) രണ്ടാം സ്ഥാനത്തും ഉക്രെയ്നിന്‍റെ ആന്‍ഡ്രി പ്രൊട്‌സെന്‍കോ (2.33) മൂന്നാം സ്ഥാനത്തുമാണ്.
2018ലെ ടോക്കിയോ ഒളിമ്പിക്സിൽ ഇറ്റലിയുടെ ജിയാന്‍മാര്‍കോ ടാംബേരിക്കൊപ്പം ബർഷിം സ്വർണ്ണ മെഡൽ പങ്കിട്ടു. എന്നിരുന്നാലും, യൂജീനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ, ടാംബേരിയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.