ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാലക്കാട്: കൂറ്റനാട് മരണ ഓട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്‍റ് ആർ.ടി.ഒ നടപടി തുടങ്ങി. ആദ്യഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബസ് ഉടൻ ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബസിൽ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട്-ഗുരുവായൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കും.
കഴിഞ്ഞ ദിവസം കൂറ്റനാടിന് സമീപത്ത് വെച്ച് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ബസ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സാന്ദ്ര എന്ന യുവതിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചത്. ഇതേതുടർന്നാണ് പട്ടാമ്പി ജോയിന്‍റ് ആർടിഒ ബസിനെതിരെ നടപടി ആരംഭിച്ചത്.