നിർമ്മാണത്തിലിരുന്ന മെട്രോ തൂണ്‍ തകർന്ന് വീണ് യുവതിയും മകനും മരിച്ചു

ബെംഗളൂരു: ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന അമ്മയും മകനും നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് വീണ് മരിച്ചു. തേജസ്വിനി, മൂന്ന് വയസുള്ള മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. തേജസ്വിനിയുടെ ഭർത്താവ് ലോഹിതിനെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ഔട്ടർ റിംഗ് റോഡിലെ നാഗവരയ്ക്ക് സമീപമായിരുന്നു അപകടം.

ലോഹിത്തും തേജസ്വിനിയും സ്കൂട്ടറിൽ കുട്ടികളെ നഴ്സറിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. കുട്ടികൾ ഇരട്ടകളാണ്. ലോഹിത് ആണ് സ്കൂട്ടർ ഓടിച്ചിരുന്നത്. നാഗവരയിൽ എത്തിയപ്പോൾ, നിർമ്മാണത്തിലിരുന്ന തൂൺ അവരുടെ മുകളിൽ പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും തേജസ്വിനിയുടേയും വിഹാന്റെയും ജീവൻ രക്ഷിക്കാനായില്ല.

Read Previous

55 യാത്രക്കാരെ കയറ്റാതെ പറന്നുയർന്ന് ഗോ ഫസ്റ്റ് വിമാനം; റിപ്പോർട്ട് തേടി ഡിജിസിഎ

Read Next

സർക്കാർ-ഗവർണർ തർക്കം; ആര്‍.എന്‍ രവിയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം