ചികിത്സയ്ക്കെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാട് ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. ചുങ്കത്തിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിയായ ഡോ.ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം 2ന്, ഉയർന്ന രക്തസമ്മർദ്ദത്തിന് ചികിത്സയ്ക്കെത്തിയ യുവതിയോട്, മുമ്പത്തെ മൂത്രാശയ അണുബാധയെക്കുറിച്ച് ഡോക്ടർ ചോദിക്കുകയും പരിശോധനയ്ക്കെന്ന വ്യാജേന രഹസ്യഭാഗങ്ങളിൽ സ്പർശിച്ചെന്നും ബലം പ്രയോഗിച്ച് പിടിച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഡോക്ടറുടെ വയറ്റിൽ ചവിട്ടിയ ശേഷം യുവതി ഓടി രക്ഷപ്പെടുകയായിരുന്നു

Read Previous

അമർനാഥ് പ്രളയ കാരണം മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Read Next

“എന്റെ പാര്‍ട്ടി എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും”