ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ കഞ്ചവാലയിൽ വാഹനാപകടത്തിൽപ്പെട്ട് റോഡിൽ വലിച്ചിഴച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. അന്വേഷണം മുതിർന്ന ഡൽഹി പൊലീസ് ഓഫീസർ ശാലിനി സിംഗിന് കൈമാറി. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നാണ് അമിത് ഷായുടെ നിർദേശം.
ദില്ലി അമൻ വിഹാർ സ്വദേശിയായ അഞ്ജലി (20) ആണ് പുതുവത്സര ദിനത്തിൽ കാറിടിച്ച് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സുൽത്താൻപുരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ അഞ്ജലിയെ 12 കിലോമീറ്ററോളം വലിച്ചിഴച്ചു. വസ്ത്രങ്ങൾ കീറിയ നിലയിൽ കാഞ്ചന്‍വാലയിലാണ് നഗ്നശരീരം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ഒരാൾ ബി.ജെ.പി നേതാവാണെന്നാണ് ആരോപണം. യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. യുവതിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും കാറിലുണ്ടായിരുന്നവരുടെ മദ്യപരിശോധനയും വരാനുണ്ട്.