എളംകുളത്ത് കൊല്ലപ്പെട്ട യുവതി നേപ്പാൾ സ്വദേശിനി; ഒപ്പം താമസിച്ചിരുന്ന പങ്കാളിക്കായി തിരച്ചിൽ

കൊച്ചി: എറണാകുളം എളംകുളത്ത് വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാൾ സ്വദേശിനി ഭഗീരഥി ഡാമിയാണ് കൊല്ലപ്പെട്ടത്. ലക്ഷ്മി എന്ന പേരിലാണ് ഇവർ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന പങ്കാളി റാം ബഹദൂറിനായി തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ നാല് വർഷമായി ഇവർ ഒരുമിച്ച് എളംകുളത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

ചെലവന്നൂരിലെ വാടകവീട്ടിലാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 24 നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഭഗീരഥി ഡാമി ലക്ഷ്മി എന്ന പേരിൽ നഗരത്തിലെ ഒരു ഹെയർ ഫിക്സിംഗ് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. കുറച്ച് ദിവസങ്ങളായി വീട്ടിൽ ആളനക്കം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുടമസ്ഥൻ അയൽവാസികളെയും തുടർന്ന് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

K editor

Read Previous

പക്ഷിപ്പനി സ്ഥിരീകരിച്ച ഹരിപ്പാട് പക്ഷികളുടെ കച്ചവടവും കടത്തലും നിരോധിച്ചു

Read Next

കുണ്ടന്നൂരിൽ ബാറിലെ വെടിവെയ്പ്പ്; രണ്ട് പേർ കസ്റ്റഡിയിൽ