ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് അമ്മയും മകളും മുങ്ങിമരിച്ചു. ചങ്ങരംകുളം ഒതളൂർ ബണ്ടിന് സമീപമായിരുന്നു അപകടം. കുന്നംകുളം കാണിപ്പയ്യൂര്‍ അമ്പലത്തിങ്ങൽ ബാബുരാജിന്‍റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഷൈനിയും മകളും ഓണം ആഘോഷിക്കാൻ നാട്ടിലെ വീട്ടിലെത്തിയതായിരുന്നു.

ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഷൈനിയും മകളും ഒതളൂർ ഭാഗത്തെ ബണ്ടിന് സമീപം കുളിക്കാൻ പോയതാണെന്നാണ് വിവരം. ഇവർക്കൊപ്പം മറ്റ് രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവരുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷൈനിയെയും മകളെയും കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഈ പാടശേഖരത്തോട് ചേര്‍ന്നാണ് കായലുള്ളത്. അതിനാല്‍ ആഴമുള്ള സ്ഥലംകൂടിയാണിത്. പെട്ടെന്നുള്ള ഒഴുക്കാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം ബദരി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച ആശ്ചര്യ.

Read Previous

വിക്രത്തിലെ ചെമ്പൻ വിനോദിന്റെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാൻ, ദളപതി 67ൽ ഞാനുണ്ടാകുമെന്ന് ​ഗൗതം മേനോൻ

Read Next

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സെപ്റ്റംബർ 23 മുതൽ