അതിജീവിതയ്‌ക്കൊപ്പം; വീണ്ടും നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾക്കിടെ വീണ്ടും നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താനെന്ന് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. ആക്രമിക്കപ്പെട്ട നടി തൻ്റെ അടുത്ത സുഹൃത്താണ്. നടിയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ അറിയാമെന്നും പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് തന്‍റെ പുതിയ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പൃഥ്വിരാജിന്‍റെ പ്രതികരണം.

“ആക്രമിക്കപ്പെട്ട നടി എന്‍റെ അടുത്ത സുഹൃത്താണ്. അവരോടൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ഫസ്റ്റ് പേഴ്സൺ ഇൻഫർമേഷൻ ഉള്ളത്. എനിക്കുറച്ച് തന്നെ പറയാന്‍ കഴിയും, ഞാൻ അവരെ പിന്തുണയ്ക്കുന്നു, അവർക്കൊപ്പം നിൽക്കുമെന്ന്. ഞാൻ മാത്രമല്ല, ഒരുപാട് പേർ നടിക്കൊപ്പമുണ്ട്. പൃഥ്വിരാജ് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന് അനുകൂലമായി മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തി. ശ്രീലേഖയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വലിയ ശക്തികളുടെ കളിയാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.

Read Previous

ഗുജറാത്ത് പ്രളയം; ഗുജറാത്ത് മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി

Read Next

5ജി ലേലത്തിലെ പങ്കാളിത്തം; അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഉയർന്നു