ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിഴിഞ്ഞം സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി. അന്തിമ വിധിയിൽ പ്രതീക്ഷയുണ്ടെന്ന് രൂപതാ വികാരി ജനറൽ മോൺ. യൂജിൻ പെരേര പറഞ്ഞു.
“സമരക്കാർക്ക് സമരം ചെയ്യാനുള്ള അവകാശവുമുണ്ടെന്നും കോടതി പറഞ്ഞിട്ടുണ്ട്. സമരവേദിയിൽ മാറ്റമില്ല. സമരം കൂടുതൽ ശക്തമാക്കും. അദാനി ഗ്രൂപ്പിന്റെ വാദങ്ങൾ കള്ളമാണ്. സമരം കാരണം നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുന്നില്ല” സമരസമിതി അറിയിച്ചു. നാളെ വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് സമരം. കോടതിയ വിധിയുടെ പശ്ചാത്തലത്തിൽ തുടർ സമരങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സമരസമിതി അഞ്ചുമണിക്ക് യോഗം ചേരും.