സ്ഥാനാർഥികളാരെന്ന് അറിഞ്ഞശേഷം പിന്തുണ ആർക്കെന്ന് തീരുമാനിക്കും: ഉമ്മൻചാണ്ടി

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു-

ശശി തരൂർ മത്സരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യാൻ പറയുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബം തിരഞ്ഞെടുത്ത വ്യക്തിയെ പിന്തുണയ്ക്കുമെന്ന് കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം തരൂർ നാമ നിർദേശ പത്രിക സമർപ്പിക്കുന്നുണ്ട്. മല്ലികാർജുൻ ഖാർ​ഗെയും പത്രിക നൽകും. മല്ലികാർജുൻ ഖാർ​ഗെ ആകും ​ഗാന്ധി കുടുംബം പിന്തുണക്കുന്ന സ്ഥാനാർഥി.
 

K editor

Read Previous

‘കെജിഎഫ്’ നിര്‍മാതാക്കളുടെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും അപര്‍ണാ ബാലമുരളിയും

Read Next

സംസ്ഥാനത്ത് പേവിഷബാധ കൂടുന്നു ; 42% സാമ്പിളുകൾ പോസിറ്റീവ്