ഹിമാചലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

ന്യൂ ഡൽഹി: ഹിമാചൽ പ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് അമിത് ഷാ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സിർമൗറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഹിമാചൽ പ്രദേശിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം റാലിയിൽ അമിത് ഷാ പ്രകാശനം ചെയ്തു. ‘ഹിമാചൽ കി പുകാർ, ഫിർ ബിജെപി സർക്കാർ’. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി മോദി-ജയറാം സർക്കാർ വീണ്ടും വരണമെന്നാണ് മുദ്രാവാക്യം.

ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഹിമാചൽ പ്രദേശിൽ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 17ന് പുറപ്പെടുവിക്കും. ഒക്ടോബർ 25 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 27ന് നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. ഹിമാചൽ പ്രദേശിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 

ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ തീയതി പിന്നീട് മാത്രമേ പ്രഖ്യാപിക്കൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ ഇതുവരെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബറിൽ തന്നെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. നവംബർ 12നാണ് ഹിമാചൽ പ്രദേശിൽ വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ഒരു മാസത്തിന് ശേഷമാണ് വോട്ടെണ്ണൽ നടക്കുക എന്നത് സൂചന സജീവമാക്കുന്നു. 2 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഒരേ സമയമാകും നടക്കുക. അതേസമയം, കാലാവസ്ഥ ഉൾപ്പടെ കണക്കിലെടുത്താണ് ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

K editor

Read Previous

‘ദളപതി 67’ല്‍ വിജയിക്കൊപ്പം പൃഥ്വിരാജ് എത്തിയേക്കും

Read Next

നാക്ക് എ പ്ലസ് നേടി ചരിത്രം കുറിച്ച് കെഎംസിടി ഡെന്റല്‍ കോളേജ്