ഭാര്യ വീണ്ടും പിണങ്ങിപ്പോയി, ഭർത്താവ് ജീവനൊടുക്കി

12 വർഷം മുമ്പ് പിണങ്ങിപ്പോയ ഭാര്യ വന്നിട്ടും, ഭർത്താവ് മദ്യപാനം തുടർന്നു

കാഞ്ഞങ്ങാട്: ഒരു മാസം മുമ്പ് പാൽ കാച്ചൽ ചടങ്ങ് കഴിഞ്ഞ സ്വന്തം വീട്ടിൽ ഗൃഹനാഥൻ തൂങ്ങി മരിച്ചു.

ഉപ്പിലിക്കൈ കൊല്ലിക്കാലിലെ കർത്തമ്പുവിന്റയും കാരിച്ചിയുടെയും മകൻ കൃഷ്ണനാണ് 49.  ഇന്നലെ രാത്രി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചത്.

പുതുതായി പണി കഴിപ്പിച്ച വീടിന്റെ ഉമ്മറത്താണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മദ്യപാനത്തെത്തുടർന്ന് 12 വർഷം മുമ്പ് പിണങ്ങിപ്പോയ ഭാര്യ പുഷ്പ രണ്ടാഴ്ച്ച മുമ്പ് വീട്ടിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ കൃഷ്ണൻ മദ്യപാനം തുടർന്നതിനാൽ വീണ്ടും ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് തന്നെ പോയിരുന്നു.

Read Previous

അശ്വിത പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി

Read Next

പെൺകുട്ടിയുടെ ചിത്രവും യുവതിയുടെ ഫോൺനമ്പറും ഫേസ് ബുക്കിലിട്ട പതിനഞ്ചുകാരന് താക്കീത്