സംസ്ഥാനത്ത് ശനി മുതൽ തിങ്കൾ വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കൻ തീരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്പെടാൻ സാധ്യതയുണ്ട്.

ന്യൂനമർദ്ദം നവംബർ 10 മുതൽ 12 വരെ വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Previous

പ്രകാശിനെ മുൻപരിചയമുണ്ട്; വഴിത്തിരിവുണ്ടായതിൽ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

Read Next

ഗുജറാത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനം; ബിജെപി മുതിര്‍ന്ന നേതാക്കൾ മത്സരത്തിനില്ല