കേരളത്തിലും തമിഴ്നാട്ടിലും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബുധനാഴ്ചയോടെ ശ്രീലങ്കൻ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരള തീരത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴിയിൽ നിന്നും തെക്കൻ ആൻഡമാൻ കടൽ വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി തെക്കൻ ആൻഡമാൻ കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിൽ നിലനിൽക്കുന്നുണ്ട്.

ഇതിനാൽ ഇന്ന് മുതൽ നവംബർ 6 വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

K editor

Read Previous

കോട്ടയത്തെ ആകാശപാത പൊളിക്കണോ എന്നത് കലക്ടറുടെ തീരുമാനം; സർക്കാർ ഹൈക്കോടതിയിൽ

Read Next

കൈക്കൂലി വാങ്ങുന്നതിനിടെ പത്തനംതിട്ടയിൽ ഡോക്‌ടർ വിജിലൻസിന്റെ പിടിയിൽ