രാജസ്ഥാനെ ‘കർത്തവ്യസ്ഥാൻ’ എന്നാക്കിക്കൂടെ? തരൂരിന്റെ ട്വീറ്റ് ചർച്ചയാവുന്നു

ന്യൂഡൽഹി: ‘രാജ്പഥ്’ പാതയുടെ പേര് ‘കർത്തവ്യപഥ്’ എന്ന് പുനർനാമകരണം ചെയ്ത കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു. രാജസ്ഥാനെ എന്തുകൊണ്ട് ‘കർത്തവ്യസ്ഥാൻ’ എന്ന് പുനർനാമകരണം ചെയ്തുകൂടാ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

രാജ്പഥിനെ ‘കർത്തവ്യപഥ്’ എന്ന് വിളിക്കാമെങ്കിൽ എന്തുകൊണ്ട് എല്ലാ രാജ്ഭവനുകളേയും ‘കർവ്യ ഭവൻ’ എന്ന് പുനർനാമകരണം ചെയ്തുകൂടാ. എന്തിന് അവിടെ നിർത്തണം? എന്തുകൊണ്ട് രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടാ? അദ്ദേഹം ട്വീറ്റ് ചെയ്തു. എല്ലാ രാജ്ഭവനുകളും ഇനി ‘കർത്തവ്യ ഭവനുകൾ’ എന്ന് അറിയപ്പെടുമോ എന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും വെള്ളിയാഴ്ച ചോദിച്ചിരുന്നു.

സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ കർത്തവ്യപഥ് സെപ്റ്റംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കൊളോണിയൽ യുഗത്തിൽ നിന്ന് നാം പുറത്തു വന്നിരിക്കുന്നുവെന്നും എല്ലാവരിലും രാജ്യമാണ് മുഖ്യം എന്ന ചിന്ത കർത്തവ്യപഥ് ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Previous

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടത്തും; പ്രത്യേക സഭാ സമ്മേളനം ചേരും

Read Next

പ്രകടനം അത്ര പോര; കീഴുദ്യോഗസ്ഥരെ ജയിലിലിട്ട് എസ് പി