ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: അലോപ്പതി ചികിത്സാരീതികൾക്കെതിരെ മോശം പരാമർശം നടത്തിയ യോഗാ ഗുരു ബാബാ രാംദേവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പ്രതിരോധ കുത്തിവയ്പ്പുകൾക്കും ആധുനിക മരുന്നുകൾക്കുമെതിരായ പ്രചാരണവും അവയെക്കുറിച്ച് പ്രതികൂലമായ ഉള്ളടക്കം അടങ്ങിയ പരസ്യങ്ങളുടെ രസ്യങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രാംദേവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
ഐഎംഎയുടെ ഹർജിയിൽ കേന്ദ്രസര്‍ക്കാര്‍, ആരോഗ്യ മന്ത്രാലയം, അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ് എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ആയുർവേദത്തെ ഊർജ്ജസ്വലമാക്കാൻ കാമ്പയിനുകൾ നടത്താമെന്നും എന്നാൽ അലോപ്പതി പോലുള്ള മറ്റ് സംവിധാനങ്ങളെ വിമർശിക്കരുതെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് രാംദേവിനോട് പറഞ്ഞു.