ആര്‍. ശ്രീലേഖയെ തത്സമയ അഭിമുഖത്തിന് വെല്ലുവിളിച്ച് നികേഷ് കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയെ വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് ഡയറക്ടറുമായ എം.വി. നികേഷ് കുമാര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് തത്സമയ അഭിമുഖത്തിന് തയ്യാറാണോയെന്ന് ശ്രീലേഖയെ വെല്ലുവിളിച്ച് നികേഷ് കുമാർ ട്വീറ്റ് ചെയ്തു.

ശ്രീലേഖയുടെ യൂട്യൂബ് വെളിപ്പെടുത്തൽ ദൃശ്യമാധ്യമങ്ങൾ ചർച്ച ചെയ്യുകയാണ്. നിങ്ങൾ ഒരു തത്സമയ അഭിമുഖത്തിന് തയ്യാറാണോ, മാഡം? നിങ്ങൾ പറയുന്ന സ്ഥലം, സമയം, തീയതി. പറയുന്നതെല്ലാം തത്സമയം സംപ്രേഷണം ചെയ്യും. ടിവിയിലും സോഷ്യൽ മീഡിയയിലും,” നികേഷ്കുമാർ ട്വിറ്ററിൽ കുറിച്ചു.

Read Previous

സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് യു.ജി.സിയോട് സി.ബി.എസ്.ഇ

Read Next

ട്വന്റിഫോറിന്റെ പേരിൽ പണം തട്ടിപ്പ്; നിയമനടപടിക്കൊരുങ്ങി ചാനൽ