ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ താഴ്ന്നജാതി ഏതെന്ന സേലത്തെ പെരിയാർ സർവകലാശാലയിലെ എം.എ.ഹിസ്റ്ററി രണ്ടാം സെമസ്റ്ററിലെ ചോദ്യം വിവാദമാകുന്നു. വിവാദ ചോദ്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ആര്.രാമസ്വാമി ജഗന്നാഥൻ അറിയിച്ചു.
മറ്റ് സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലെ അധ്യാപകരാണ് ഈ ചോദ്യം തയ്യാറാക്കിയത്. ചോദ്യപേപ്പർ വിദ്യാർത്ഥികളുടെ കൈകളിൽ എത്തുന്നതുവരെ സർവകലാശാലയിലെ അധ്യാപകർക്ക് അതേക്കുറിച്ച് അറിവുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദമായ ചോദ്യം ഉൾക്കൊള്ളുന്ന വിഷയത്തിൽ പകരം പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും വൈസ് ചാൻസലർ പറഞ്ഞു.
അത്തരമൊരു ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തിയത് ഖേദകരമാണ്. വൈസ് ചാൻസലർ പറഞ്ഞു. അതേസമയം ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പി.എം.കെ സ്ഥാപക പ്രസിഡന്റ് എസ്.രാമദാസ് ആവശ്യപ്പെട്ടു.