ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഒഡീഷ: ഇന്ത്യയിലെ നേതാക്കൾക്കിടയിൽ നിഗൂഢമായ ജീവിതമുള്ള ആളായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്‍റെ തിരോധാനം സംബന്ധിച്ച് ഔദ്യോഗികമായി യാതൊരു സ്ഥിരീകരണവും ഇതുവരെ ഉണ്ടായിട്ടില്ല. അതേ നിഗൂഢതയാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ കുഞ്ഞിക്കാറിന്റെ കാര്യത്തിലും നടക്കുന്നത്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഓസ്റ്റിൻ കാർ എവിടെയാണെന്ന് ആർക്കും അറിയില്ല. വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ സർക്കാർ ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ധൻബാദിലെ ബരാരി കോക് പ്ലാന്‍റിൽ വാഹനം ഉണ്ടായിരുന്നതായി 2014 ൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. 1930 മുതൽ 1941 വരെ അദ്ദേഹം ഓസ്റ്റിൻ കാർ ഉപയോഗിച്ചിരുന്നതായി കൃത്യമായ രേഖകളുണ്ട്. കൊൽക്കത്തയിൽ നിന്ന് ബർമയിലേക്ക് ഈ കാറിലാണ് അദ്ദേഹം യാത്ര ചെയ്തത്. എന്നാൽ കാറിന് പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.
കഠക് ആസ്ഥാനമായുള്ള നേതാജി ഫൗണ്ടേഷനാണ് വാഹനം കണ്ടെത്തണമെന്ന വിഷയത്തിൽ കളക്ടർ ഭഭാനി ശങ്കർ ചായനിക്ക് അപേക്ഷ നൽകിയത്. ബിജു പട്നായിക്കിന്‍റെ ഡക്കോട്ട വിമാനം പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന തരത്തിൽ സ്ഥാപിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് നേതാജിയുടെ കുഞ്ഞ് ഓസ്റ്റിൻ കാർ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നത്. വാഹനം കണ്ടെടുത്താൽ കഠക്കിലെ ഒഡിയ ബസാറിനടുത്തുള്ള ജാനകിനാഥ് ഭവനിൽ എത്തിക്കാനാണ് സാധ്യത.