പണം നിറച്ച നാല് വാഹനങ്ങൾ എവിടെ? അർപിതയുടെ വാഹനങ്ങൾക്കായി തിരച്ചിൽ

കൊല്‍ക്കത്ത: അധ്യാപക റിക്രൂട്ട്മെന്‍റ് കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുമായി ബന്ധമുള്ള നടി അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾക്കായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തിരച്ചിൽ നടത്തുന്നു. ഈ കാറുകളിൽ പണം നിറച്ചിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം. ഓഡി എ4, ഹോണ്ട സിറ്റി, ഹോണ്ട സിആർവി, മെഴ്സിഡസ് ബെൻസ് എന്നീ കാറുകളാണ് കാണാതായത്. അതേസമയം, കൊൽക്കത്തയിലെ അർപ്പിതയുടെ ഫ്ളാറ്റുകളിൽ നിന്ന് 50 കോടി രൂപ എൻഫോഴ്സ്മെന്‍റ് കണ്ടെടുത്തു. അർപിത മുഖർജിയുടെ അറസ്റ്റിനിടെ ഒരു വെളുത്ത മെഴ്സിഡസ് കാർ ഇഡി പിടിച്ചെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ ഏജൻസി വാഹനങ്ങൾ കണ്ടെത്താൻ ഒന്നിലധികം റെയ്ഡുകൾ നടത്തിയിരുന്നു. മോഡലും നടിയും ഇൻസ്റ്റഗ്രാം താരവുമായ അർപ്പിത മുഖർജിക്ക് നിരവധി ഫ്ലാറ്റുകൾ സ്വന്തമായുണ്ട്. കൊൽക്കത്തയിലെ ബെൽഗേറിയയിലെ ക്ലബ് ടൗൺ ഹൈറ്റ്സിൽ അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഫ്ളാറ്റുകളുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു.

K editor

Read Previous

മാധ്യമപ്രവർത്തകരുടെ ട്വീറ്റുകൾ ഒഴിവാക്കുന്നതിൽ ഒന്നാമത് ഇന്ത്യ

Read Next

പാലക്കുന്ന് ഹോട്ടലിൽ അല്‍ഫാമില്‍ പുഴു