ചിത്രം വിജയമാകാതിരുന്നപ്പോള്‍ സംയുക്ത പ്രതിഫലത്തിന്റെ ബാക്കി നിരസിച്ചു; വെളിപ്പെടുത്തി സാന്ദ്ര

എടക്കാട് ബറ്റാലിയൻ എന്ന ചിത്രം വിജയിക്കാതിരുന്നപ്പോൾ ചിത്രത്തിലെ നായികയായിരുന്ന സംയുക്ത ബാക്കി പ്രതിഫലം നിരസിച്ചെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. 12 വർഷത്തെ സിനിമാ അനുഭവത്തില്‍ നിന്ന് എന്നെന്നും നന്ദിയോടെ ഓര്‍ക്കുന്ന ഒരേട് എന്ന ആമുഖത്തോടെ സംയുക്തയെക്കുറിച്ച് പങ്കുവച്ച കുറിപ്പിലാണ് സാന്ദ്ര ഇക്കാര്യം പറഞ്ഞത്.

മുഴുവൻ ശമ്പളവും കൊടുക്കാതെ ഡബ്ബ് ചെയ്യാതിരിക്കുകയും, പ്രൊമോഷന് ഇറങ്ങുകയും ചെയ്യാത്ത എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും സംയുക്ത ഒരു പാഠപുസ്തകമാണെന്നും സംയുക്തയെപ്പോലുള്ള താരങ്ങളെ മലയാള സിനിമയ്ക്ക് ആവശ്യമുണ്ടെന്നും സാന്ദ്ര കുറിച്ചു. ‘ബൂമറാങ്’ എന്ന ചിത്രത്തിന്‍റെ പ്രമോഷനിൽ പങ്കെടുക്കാത്തതിന്‍റെ പേരിൽ സംയുക്ത അടുത്തിടെ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംയുക്തയെ കുറിച്ച് വിശദമായ കുറിപ്പുമായി സാന്ദ്ര എത്തിയത്.

Read Previous

മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി കെജ്രിവാൾ; സൗരഭ് ഭരദ്വാജും അതിഷിയും മന്ത്രിമാരായേക്കും

Read Next

ഓസ്കർ ചടങ്ങിൽ ‘നാട്ടു നാട്ടു’ ഗാനം അവതരിപ്പിക്കാനൊരുങ്ങി രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും