സേവനങ്ങൾ തടസപ്പെട്ടതിൽ കേന്ദ്രസര്‍ക്കാറിന് റിപ്പോർട്ട് സമര്‍പ്പിച്ച് വാട്ട്സ്ആപ്പ്

ഡൽഹി: സേവനങ്ങൾ തടസപ്പെട്ടതിന്റെ കാരണം വിശദീകരിച്ച് വാട്ട്സ്ആപ്പ് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി. ചൊവ്വാഴ്ച്ച ഉണ്ടായ സേവന തടസം സംബന്ധിച്ച് ഐടി മന്ത്രാലയത്തിനാണ് റിപ്പോർട്ട് സമർപ്പിച്ചത്. സാങ്കേതിക പിഴവാണ് തകരാറിന് കാരണമെന്ന് വാട്ട്സ്ആപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വാട്ട്സ്ആപ്പ് ഇ-മെയിൽ വഴി മറുപടി നൽകിയതായാണ് വിവരം. എന്നാൽ, വിശദാംശങ്ങൾ ലഭ്യമല്ല.

തകരാർ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കമ്പനിയോട് തേടിയതായി ഐടി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വാട്ട്സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് ഈ തകരാർ സംബന്ധിച്ച റിപ്പോർട്ട് ഇന്ത്യൻ സർക്കാരിന് സമർപ്പിക്കാൻ ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു.

ടെക്സ്റ്റ് അല്ലെങ്കിൽ വീഡിയോ സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്. രണ്ട് മണിക്കൂറിന് ശേഷമായിരുന്നു സേവനങ്ങൾ പുനരാരംഭിച്ചത്. 

Read Previous

യുഎഇയ്ക്ക് സമുദ്രവിഭവങ്ങൾ പരിചയപ്പെടുത്തി ലുലു സീഫുഡ് ഫെസ്റ്റ്

Read Next

ഒരു രാജ്യം ഒരു യൂണിഫോം; രാജ്യത്തെ പൊലീസുകാരുടെ യൂണിഫോം ഏകീകരിക്കണമെന്ന് പ്രധാനമന്ത്രി