ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഡോക്ടർ സുബ്രഹ്മണ്യ ഭട്ടിനെ വാട്സാപ്പ് ഗ്രൂപ്പിൽ തന്തയ്ക്ക് വിളിച്ച ജില്ലാശുപത്രിയിലെ മുൻ സൂപ്രണ്ടും, ഐഎംഏ എത്തിക്സ് കമ്മിറ്റി ആന്റ് ക്വാക്കറി ചെയർമാനുമായ ഡോ. ടി.വി. പത്മനാഭനെതിരെ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.
കാഞ്ഞങ്ങാട്ടെ 150 ഓളം ഡോക്ടർമാർ അംഗങ്ങളായുള്ള ഡോക്ടേഴ്സ് ആന്റ് കാഞ്ഞങ്ങാട് ഡോട്ട് കോം എന്ന വാട്സാപ്പ് ഗ്രൂപ്പിൽ തന്തയ്ക്ക് വിളിച്ചതായുള്ള ഡോ. സുബ്രഹ്മണ്യ ഭട്ടിന്റെ പരാതിയിൽ ഡോ. പത്മനാഭനെതിരെ കേസ്സുൾപ്പെടെ നടപടി സ്വീകരിക്കാനുള്ള ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദ്ദേശത്തെ തുടർന്നാണ് കേസ്സെടുത്തത്.
സുബ്രഹ്മണ്യ ഭട്ട് പരാതിയുമായി സമീപിച്ചത് പോലീസിനെയായിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള അസഭ്യവർഷമാണ് പരാതിക്കിടയാക്കിയതെന്നതിനാൽ, കോടതിയെ സമീപിക്കാൻ പോലീസ് നിർദ്ദേശിക്കുകയായിരുന്നു.
എംബിബിഎസ് ബിരുദധാരിയായ സുബ്രഹ്മണ്യൻ കൺസൾട്ടന്റ് സോണോളജിസ്റ്റെന്ന പേരിൽ സ്കാനിംഗ് റിപ്പോർട്ട് നൽകുന്നതായി ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിലിന് പത്മനാഭൻ പരാതി നൽകിയിരുന്നു. ഇതേ ചൊല്ലിയാണ് വാട്സാപ്പ് ഗ്രൂപ്പിൽ ഡോക്ടർമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി പ്രശ്നം തന്തയ്ക്ക് വിളിയിലേക്കെത്തിയത്.
ഡോ.ടി.വി. പത്മനാഭൻ തന്തയ്ക്ക് വിളിച്ചെന്ന ഡോ. ഭട്ടിന്റെ പരാതിയിൽ നേരത്തെ പോലീസ് ഒരു കേസ് റജിസ്റ്റർ ചെയ്തിരുന്നു. കുറ്റകൃത്യത്തിനുപയോഗിച്ച ഡോക്ടർമാരുടെ സെൽഫോണുകൾ പോലീസ് പരിശോധിച്ചു. ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ള മൊഴിയെടുക്കും