ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: കാസർകോട് ഡിസിസിയുടെ പേരിലുള്ള വാട്ട്സാപ്പ് കൂട്ടായ്മയിൽ നീലച്ചിത്രം പുറത്തുവിട്ട സംഭവം 10-ന് ബുധനാഴ്ച ചേർന്ന ഡിസിസി യോഗം ചർച്ച ചെയ്തില്ല. നീലച്ചിത്രം പുറത്തുവിട്ട വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ഡിസിസി ജനറൽ സിക്രട്ടറി കോട്ടിക്കുളത്തെ വി.ആർ. വിദ്യാസാഗർ ഡിസിസി യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഡിസിസിയുടെ പേരിലുള്ള വാട്ട്സാപ്പിൽ നീലച്ചിത്രം പ്രത്യക്ഷപ്പെട്ട കാര്യം പത്രത്തിൽ വന്നിരുന്നുവെന്ന് രണ്ട് ഡിസിസി അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു. വി.ആർ. വിദ്യാസാഗർ അഡ്മിനായ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് നീല പുറത്തുവിട്ടതെന്നും, ഡിസിസി അംഗങ്ങളിൽ ചിലർ യോഗത്തിൽ ഉന്നയിച്ചു.
വിദ്യാസാഗർ യോഗത്തിൽ ഹാജരാകാത്ത സ്ഥിതിക്ക് നീലവിഷയം ചർച്ച ചെയ്യേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ബജ്പൻ എന്ന് നാമകരണം ചെയ്ത നീലച്ചിത്രം പുറത്തുവിട്ട വാട്ട്സാപ്പ് ഗ്രൂപ്പ് ഡിസിസിയുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പല്ലെന്നും യോഗം വിലയിരുത്തി. തൽസമയം, ഡിസിസിക്ക് പ്രസിഡണ്ട് ഹക്കീം കുന്നിൽ അഡ്മിനായ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പ് നിലവിലുണ്ടെങ്കിലും, വിദ്യാസാഗർ അഡ്മിനായ വാട്ട്സാപ്പ് ഗ്രൂപ്പ് അറിയപ്പെടുന്നത് കാസർകോട് ഡിസിസി എന്ന പേരിലാണ്. നീലച്ചിത്രം പ്രചരിപ്പിച്ച വിദ്യാസാഗറിനെതിരെ കാസർകോട് ഡിസിസിക്ക് ലഭിച്ച പരാതി കെപിസിസിക്ക് അയച്ചിരുന്നുവെങ്കിലും, കെപിസിസിയിൽ നിന്ന് മറുപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഡിസിസി വക്താവ് വെളിപ്പെടുത്തി. ഇപ്പോൾ കാസർകോട്ടുള്ള കെപിസിസി ജനറൽ സിക്രട്ടറി ജി. രതികുമാർ ഡിസിസി യോഗത്തിൽ സംബന്ധിച്ചു